എന്നെയീവിധം നോക്കാതെ പെണ്ണേ
എന്നെ നോക്കിച്ചിരിക്കാതെ പെണ്ണേ
എന്നെ മാടീ വിളിക്കും വിധത്തിലായ്
നിന്‍റെ ചേലയൊരുക്കാതെ പെണ്ണേ
നിന്‍റെ വില്ലില്‍ കുലച്ചുവച്ചുള്ളോരാ
കണ്ണിന്‍ മുള്ളുകള്‍ കണ്ടു ഞാന്‍ പെണ്ണേ
നിന്‍റെ ചുണ്ടിന്‍റെ ചോപ്പില്‍ ഒളിപ്പിച്ച
നിന്‍ വിഷപ്പല്ല് കണ്ടു ഞാന്‍ പെണ്ണേ
എന്നെ നിന്‍റെ അരികത്തണച്ചിടും
പൊന്‍മൃഗം ഞാന്‍ മണക്കുന്നു പെണ്ണേ
എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുമാ
വന്‍മൃഗത്തെ ഉണര്‍ത്താതെ പെണ്ണേ
നിന്‍ചിരിയില്‍ മയക്കിയെന്‍ കണ്കെട്ടി
വിഡ്ഢിയെന്നെ നീ ഓടിച്ചീടുമ്പോള്‍
വേട്ടയാടപ്പെടുകയാണെന്ന് ഞാന്‍
വേട്ടയാടപ്പെടുകയാണെന്ന് ഞാന്‍
ഓര്‍ക്കയില്ലെന്നുമോര്‍ക്കുക പെണ്ണേ
നിന്‍റെ വാക്കിന്‍റെ പാശങ്ങളാലെന്നെ
ബന്ധനത്തിലാക്കീടും സുനിശ്ചിതം
സ്നേഹവായ്പ്പാല്‍ മെരുക്കിയെന്‍ ചോരയെ
വാര്‍ത്തിടാതെ നീ ഊറ്റിക്കുടിച്ചിടും
ചോരവറ്റുന്ന കാലത്ത് നീ എന്നെ
തീരെ വേണ്ടെന്നുമോതിടും പെണ്ണേ
വാശി കാട്ടിയാല്‍ എന്നെ നീ എവ്വിധം
തൂക്കിലേറ്റും എന്നറിയുന്നു പെണ്ണേ
വേട്ടയാടിക്കളിക്കുവാന്‍ ഞാനിനി
തീര്‍ച്ചയായും വരില്ലെന്റെ പെണ്ണേ
വേട്ടയില്‍ എന്നും തോറ്റിടുകില്‍ പിന്നെ
വേട്ടയുല്ലാസമേകുമോ പെണ്ണേ?
എന്നെയീവിധം നോക്കാതെ പെണ്ണേ
എന്നെയീവിധം നോക്കാതെ പെണ്ണേ
എന്നെ നോക്കിച്ചിരിക്കാതെ പെണ്ണേ
എന്നെ മാടീ വിളിക്കും വിധത്തിലായ്
നിന്‍റെ ചേലയൊരുക്കാതെ പെണ്ണേ
കവിത ചൊല്‍ക്കവിത മനോഹരമായിരിയ്ക്കുന്നു!!
ReplyDeleteവീണ്ടും ആദ്യവായനക്കാരനായി വന്നതിനും, വായിച്ചതിനും നന്ദി അജിത്തെട്ടാ.
DeleteThis comment has been removed by the author.
ReplyDeleteകവിത നന്നായിരിക്കുന്നു. എത്ര കുറ്റം പറഞ്ഞിട്ടും, ആ പാവംപൊട്ടിപ്പെണ്ണ്‍,പിന്നെയും ;
ReplyDeleteചിരിച്ചുകൊണ്ടു നില്‍ക്കുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി.
ഇനിയും, കവിതകള്‍ എഴുതൂ ട്ടോ.
സൂണേട്ടന്‍
vaരാവിനും, വായനക്കും, അഭിപ്രായത്തിനും നന്ദി, ഇനിയും ഈ വഴി വരുമെന്ന് കരുതുന്നു
Deleteവായിച്ചു കഴിഞ്ഞു ഞാന്‍ എന്നോട് തന്നെ -പാട്ടാവരെ പടിച്ചിട്ടിയാ :) (ഗുണ -കമല്‍ഹാസ്സന്‍)
ReplyDeleteസോന്നത് പുരിന്‍ജാല്‍ പോതും കണ്ണാ, പാട്ട് പുരിയരത് തേവ ഇല്ലൈ. വരവിനും വായനക്കും നണ്ട്രി !
Deleteഎത്ര പറഞ്ഞാലും മനസ്സിലാവാത്ത പെണ്ണിനു ഇങ്ങനെ ഈണത്തിൽ ചൊല്ലിയാൽ മനസ്സിലാവാതിരിയ്ക്കോ... :)
ReplyDeleteനന്നായിരിക്കുന്നു...ആശംസകൾ
ആണെന്തു വിചാരിക്കുന്നു എന്നെങ്കിലും പെണ്ണ് മനസ്സിലാക്കുമായിരിക്കും! വായനക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി സുഹൃത്തേ.
Deleteഇരയ്ക്ക് പറയാനുള്ളത്.
ReplyDeleteനന്നായി.
നന്ദി റാംജിഏട്ടാ.
Deleteപാവം പെണ്ണുങ്ങള്‍
ReplyDeleteപ്രാര്‍ഥിക്കാന്‍ എല്ലാവര്ക്കും ഓരോരോ കാരണങ്ങള്‍ ! വരവിനും വായനക്കും നന്ദി നീതു, ഇനിയും വരിക ഈ വഴി.
Deleteishtappettu
ReplyDeleteee kavitha
aasayam
aasamsakal
നന്ദി നിതീഷ്, ഈ സ്നേഹത്തിന് !
Deleteനന്നായിരിക്കുന്നു
ReplyDeleteഇഷ്ടപ്പെട്ടു
ആശംസകള്‍
വരവിനും , ഈ നല്ല വാക്കുകള്‍ക്കും നന്ദി സര്‍
Deleteകൊള്ളാം .. :)
ReplyDeleteവരവിനും വായനക്കും നന്ദി സുഹൃത്തേ
Deleteനല്ല താളമുള്ള കവിത.... പക്ഷെ , ഇരയ്ക്ക് പറയാനുള്ളത് ഇത് തന്നെയോ? ;)
ReplyDeleteനമ്മള്‍ ഓരോരുത്തരും ഇരകളാണ്, കാലത്തിന്‍റെ, വിധിയുടെ,സമൂഹത്തിന്‍റെ, സ്വന്തം മനസ്സിന്‍റെ ബലി മൃഗങ്ങള്‍ . വരവിനും വായനക്കും നന്ദി ആര്‍ഷ, ഇനിയും വരിക..
Deleteഇരക്ക് പറയാനുള്ളത് ഭംഗിയായി പറഞ്ഞു. പക്ഷെ വേട്ടത്തിയുടെ മുന്നില്‍ നിന്ന് മാറാതെ ഇത്രയും മനോഹരമായിപ്പറഞ്ഞത് എന്നെയൊന്ന് വേട്ടയാടൂ എന്ന് ധ്വനിപ്പിക്കുംവിധം. (വേട്ടയില്‍ എന്നും തോറ്റിടുകില്‍ പിന്നെ
ReplyDeleteവേട്ടയുല്ലാസമേകുമോ പെണ്ണേ?) വേട്ടക്കാരന്‍ സാമര്‍ത്ഥ്യം കൊണ്ട് ഇരപിടിക്കാതിരിക്കയും, ഇര വിധേയമാകാതിരിക്കുകയും ചെയ്താല്‍ സര്‍വ്വതും നിശ്ചലം.
വേട്ട ഒരു തരം ആധിപത്യം സ്ഥാപിക്കലാണ് തുമ്പീ, ഇര പലപ്പോഴും വിശപ്പ് മാറ്റാന്‍ മാത്രമുള്ളതല്ല എന്നത് തന്നെ സത്യം, ചെറു മീനുകളെ കണ്ട് ഇര പിടിക്കാന്‍ വരുന്ന വലിയ മീനുകള്‍ പലപ്പോഴും ആവേശത്തില്‍ ചൂണ്ടക്കൊളുത്ത് കാണുന്നില്ല എന്നത് ഒരു സത്യം. അവിടെ വേട്ടക്കാരന്‍ ഇരയായി മാറുന്നു!. പക്ഷെ കവിതയുടെ ആശയം ഇതൊന്നുമല്ല, ഇത്രയേറെ നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്ത് കൂട്ടിയിട്ടും അതിനെ ന്യായീകരിക്കാന്‍ ആളുകള്‍ക്കാകുന്നു എന്നതാണ് യഥാര്‍ത്ഥ ആശയം.
Deleteനന്നായിരിക്കുന്നു സഹോദരാ ...
ReplyDeleteആശംസകൾ
ഇതും കാണുമല്ലോ
http://www.vithakkaran.blogspot.in/
വരവിനും, വായനക്കും നന്ദി ബിപിന്‍
Deleteഇരകള്‍ക്ക് പറയാനുള്ളതും ലോകം കേള്‍ക്കട്ടെ..
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ.
Deleteവേട്ടയാടുന്ന ഇര തന്നെ ഈണവും വരികളും മനോഹരമായി
ReplyDeleteവായനക്കും, അഭിപ്രായത്തിനും നന്ദി സുഹൃത്തേ, ഇനിയും വരിക.
Deleteഇരയ്ക്ക് പറയാനുള്ളത്.. ആരും കേള്‍ക്കാതെ പോവുന്നത് പലപ്പോഴും
ReplyDeleteഈ വരവിനും വായനക്കും, അഭിപ്രായത്തിനും ഏറെ നന്ദി സാജന്‍
Delete