വീണ്ടുമൊരിക്കലാ വിരലെന്നെ ചൂണ്ടുമ്പോള്‍
ഇനിയുമീ മണ്ണിന്‍ മേല്‍ ഒരു ഭാരമായി ഞാന്‍
തുടരുന്ന തെന്തിനെന്നോര്ത്തു ഞാനും
മതിയായി ഈ ജോലി ഇനി വേറെ യായിടാം
ഭഗവാനെ നീ കനിഞ്ഞീടുമെങ്കില്‍ !
ചൂളിഞാന്‍ മേല്ലെയുരുകി നിന്നു
നരനെന്നു ചൊന്നൊരു നാളില്‍ തുടങ്ങിയ
പരിഹാസ ബാണങ്ങളേറ്റു നിന്നു
വെറുതേയപഹാസ്യനാകുവാനായെന്നെ
ഇവിടെ പ്രതിഷ്ഠിച്ചതെന്തിനാവോ
കരിപുരട്ടാനായും കറപുരളാനായും
ഇനിയും ഉറങ്ങാതിരുന്നിടണോ
പറയുന്നതൊക്കെയും ശരിയാകുമെങ്കിലും
ശരിയല്ലാ ഞാനീ പറഞ്ഞതെന്ന്
പറയുന്നു പലരുമെന്‍ മുന്നില്‍ വന്നീടുമ്പോള്‍
കരിനാക്കനെന്നു വിളിച്ചിടുന്നു
വിധിയെന്റെ കയ്യിലല്ലെന്നറിഞ്ഞീടുക
മനിതരെ നിങ്ങള്‍ ഒന്നോര്ത്തീടുക
വിധികാണാന്‍ ചെറിയൊരു കഴിവുള്ളതല്ലാതെ
വെറുമൊരു പാവമാണെന്നറിക
സകലതും കണ്ടിട്ടും മിണ്ടാതിരുന്നെന്നാല്‍
മനതാരില്‍ വേദനയെന്നറിക
മനമുള്ളിലോന്നും മറച്ചുവെക്കാത്തതും
മനശുദ്ധി കാരണമെന്നറിക
ഇനിയുമീ മണ്ണിന്‍ മേല്‍ ഒരു ഭാരമായി ഞാന്‍
തുടരുന്ന തെന്തിനെന്നോര്ത്തു ഞാനും
മതിയായി ഈ ജോലി ഇനി വേറെ യായിടാം
ഭഗവാനെ നീ കനിഞ്ഞീടുമെങ്കില്‍ !
വെറുതേയപഹാസ്യനാകുവാനായെന്നെ
ReplyDeleteഇവിടെ പ്രതിഷ്ഠിച്ചതെന്തിനാവോ
കരിപുരട്ടാനായും കറപുരളാനായും
ഇനിയും ഉറങ്ങാതിരുന്നിടണോ
കൊള്ളാം നല്ല വരികൾ
ആശംസകൾ
നന്ദി ഷാജു, ഈ വരവിനും, പ്രോത്സാഹനത്തിനും!
Deleteപറയുന്നതൊക്കെയും ശരിയാകുമെങ്കിലും
ReplyDeleteശരിയല്ലാ ഞാനീ പറഞ്ഞതെന്ന്
പറയുന്നു പലരുമെന്‍ മുന്നില്‍ വന്നീടുമ്പോള്‍
കരിനാക്കനെന്നു വിളിച്ചിടുന്നു
പലപ്പോഴും നിസ്സാഹായനായി തീരുന്നവരാണ് അധികവും.
നന്നായിരിക്കുന്നു.
വായനക്കും അഭിപ്രായത്തിനും നന്ദി ചേട്ടാ, ഇനിയും വരുമെന്ന് കരുതുന്നു!
Deleteകരിനാക്കന്‍
ReplyDeleteഹഹ, എന്നെക്കൊണ്ട് കരിനാക്ക് വളപ്പിക്കുമോ അജിത്തെട്ടാ?
Deleteവായനക്ക് നന്ദി, തിരക്കിനിടയിലും ഇവിടെ വന്നതിന് അതിലേറെ നന്ദി!
കരിനാക്ക് ഫലിക്കുമോ...?......ചുമ്മാ......
ReplyDeleteഒന്ന് ശ്രമിക്കണോ?, ആദ്യം മനോജിനെ പറ്റി തന്നെ ആകട്ടെ അല്ലെ! ;-)
Deleteവരവിനും വായനക്കും നന്ദി!