നിറമാര്‍ന്ന ചുണ്ടിലും
പതിവുള്ളുടുപ്പിലും
പകുത്താ വഴവിലും
പകുത്താ വഴവിലും
നനവാര്‍ന്ന കണ്ണുകള്‍
കാണാത്ത നിശ്വാസം
കാണാത്തതെന്തേ ഈ
കാണുന്നവര്‍ പോലും
മകളായും മനസ്സായും
മായാത്ത കനവായും
മാരന്‍റെ മനമായും
മാറി മറിഞ്ഞിവള്‍
മരണത്തെ വേള്‍ക്കുവാന്‍
മാരന്‍ പിരിഞ്ഞിട്ടും
മനമുള്ളില്‍ തേങ്ങലായ്
നീറി ജീവിക്കുന്നവള്‍
മൌനമായ് മാറിലെ
നൊമ്പര തീയില്‍
നീ നീറ്റിയീ ജീവിതം
ഹോമിച്ചു തീര്‍ക്കുന്നു
സ്വപ്നങ്ങളില്ലാതെ
നഷ്ടങ്ങളറിയാതെ
നോവായി നേരായി
നാളെയെ നോക്കുന്നു
നിറമുള്ള ജീവിതം
നമ്മളാടീടുമ്പോള്‍
നിറമില്ലാ ചേലയില്‍
കണ്ടു നില്‍ക്കുന്നിവള്‍
നാടിന്‍റെ ദുഖവും
ഒപ്പം വിധിച്ചതും
നേരിടാനായോര്‍ത്ത്
കണ്ണുനീര്‍ പോലുമേ
ഇനിയില്ല നെഞ്ചിന്‍
നെരിപ്പോടിനുള്ളില്‍
കരയാതെ നെഞ്ചില്‍
കനംവച്ചു പോയി
കനവുകള്‍ പോലും
കലങ്ങിയ നാളില്‍
വേദനയില്ലിപ്പോള്‍
വാക്കുകളില്പോലും
വേഗതയില്ലിപ്പോള്‍
വാസനയിലൊന്നും
എന്നീശനെ കാണുവാന്‍
വേഗമീ ഭൂമിയില്‍
വേഗമീ ഭൂമിയില്‍
കാലമൊടുങ്ങാനായ്
പ്രാര്‍ത്ഥന മാത്രം!
മണ്ണില്‍ തനിച്ചായിപ്പോയ വിധവയുടെ നോവുകളെ
ReplyDeleteവരച്ചിട്ട വരികള്‍ ഇഷ്ടം .. മാഷെ.... ആശംസകള്‍....
നന്ദി ശലീര്‍, വായനക്കും, അഭിപ്രായത്തിനും !
DeleteThis comment has been removed by the author.
ReplyDeleteഒന്നും എഴുതാന്‍ കഴിയുനില്ല ..വല്ലാത്ത ഭയം മാത്രം.ദൈവം എല്ലാവരെയും കഠിനമായ പരീക്ഷണങ്ങളില്‍ നിന്നും കാത്തുരക്ഷിക്കട്ടെ ....ആശംസകള്‍ പ്രവീണ്‍
ReplyDeleteകുറെ ദിവസങ്ങളായി ഒന്നും എഴുതാന്‍ സാധിക്കുന്നില്ല രസല, അതാണ് പഴയ ഒരു പോസ്റ്റ് ഇവിടെ ഇട്ടത്, വായനക്കും, അഭിപ്രായത്തിനും നന്ദി.
Deleteഅങ്ങനെ അറിയാതെ എത്ര നാൾ
ReplyDeleteഒന്നും പറയാതെ
കാലം പറയും വരെ!
Deleteഹൂം... പ്രാര്‍ത്ഥന മാത്രം...
ReplyDeleteനന്നായി,, ആശംസകള്‍..
നന്ദി മനോജ് വായനക്ക്!
Deleteവളരെ ഹൃദയ സ്പര്‍ശി ആയിട്ടുണ്ട് .. പ്രിയനേ പിരിഞ്ഞു വാഴുന്ന പാവത്തിന്റെ നൊമ്പരങ്ങള്‍ മനസ്സില്‍ നിന്നും പോകുന്നില്ല
ReplyDeleteഎങ്കിലും കുറച്ചുകൂടെ എവിടൊക്കെയോ ഒരു ഇഴച്ചില്‍ (ഈണ സംബന്ധിയായ പ്രയോഗങ്ങള്‍) തോന്നി. വിരോധമില്ലെങ്കില്‍ ഒന്ന് കൂടി വായിച്ചു നോക്കി ഒന്ന് ഉടര്‍ചു നോക്കുക.
സ്നേഹപുര്‍വം സന്തോഷ് നായര്‍
തീര്‍ച്ചയായും, ശ്രദ്ധിക്കാം, ഈ വരവിനും, വായനക്കും, ആസ്വാദനത്തിനും നന്ദി!
Delete