ഭാരതത്തിന് മക്കള്‍ നമ്മളൊന്ന്
ചേര്‍ന്നു പാടുക (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ
ചൊല്ലുക
ഭാരതാംബ തന്റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ്
വാങ്ങുക
ജയ് ഹിന്ദ്, ജയ് ഹിന്ദ്, ജയ്
ഹിന്ദ്,( x2)
സത്യവും സമത്വവും പുലര്‍ത്തിടേണമുള്ളില്‍ നാം
ഹിംസയെ എതിര്‍ക്കണം , തകര്‍ക്കണം ജയിക്കണം
നല്ല നാടിനായി നന് മനുഷ്യനായി
മാറണം
നന്മയും വിശുദ്ദിയും മനസ്സിനുള്ളിലേറണം
പാരിലെങ്ങു പോയിയാലും
പാതകളോര്ത്തീടണം
പേരിനോട് കൂടി തന്നെ നാടിന് മഹിമ
കാക്കണം
ബുദ്ധ ഗാന്ധി തത്വ മൊക്കെയും മനസ്സിലോര്‍ക്കണം
സ്വാമി വിവേകാനന്ദ സൂക്തവും
പഠിക്കണം
ഭാരതത്തിന് മക്കള്‍ നമ്മളൊന്ന്
ചേര്‍ന്നു പാടുക (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ
ചൊല്ലുക
ഭാരതാംബ തന്റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ്
വാങ്ങുക
ജയ് ഹിന്ദ്, ജയ് ഹിന്ദ്, ജയ്
ഹിന്ദ്,( x2)
സിരകളിലായോടണം സുഭാഷിന്
വീരഗാഥകള്‍
ഹിംസഏറി യാല്‍ ഭഗത്തിനെ മനസ്സിലേറ്റണം
ന്യായമായതെന്തിനും മനസ്സ് കൂടെ
നില്‍ക്കണം
അന്യായമൊക്കെയും എതിര്‍ക്കുവാനായ് ഒത്തു
നീങ്ങണം
ഭാരതീയര്‍ നമ്മളെന്നു
ചൊല്ലുവാനായ് വാനിലെ
താരകങ്ങളൊക്കെയും തുണച്ചിടും ശ്രമിച്ചിടില്‍
മാനവും മര്യാദയും നടപ്പിലും
മനസ്സിലും
പ്രവര്‍ത്തിയാല്‍ പകര്‍ത്തിയാല്‍ നമുക്ക് നന്മയേ വരൂ
ഭാരതത്തിന് മക്കള്‍ നമ്മളൊന്ന്
ചേര്‍ന്നു പാടുക (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ
ചൊല്ലുക
ഭാരതാംബ തന്റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ്
വാങ്ങുക
(ദേശ ഭക്തി ഗാനം, സബ് ജില്ല കലോത്സവത്തിന് വേണ്ടി എഴുതി ചിട്ടപ്പെടുത്തിയത്!)
(ദേശ ഭക്തി ഗാനം, സബ് ജില്ല കലോത്സവത്തിന് വേണ്ടി എഴുതി ചിട്ടപ്പെടുത്തിയത്!)
ജയ് ഹിന്ദ്, ജയ് ഹിന്ദ്, ജയ്
ഹിന്ദ്,( x2)
ഭാരത് മാതാ...കി....ജയ്
ReplyDeleteജയ് ഹിന്ദ് !
Deleteമനോഹരമായി ഈ ദേശ ഭക്തി ഗാനം
ReplyDeleteനന്ദി റൈന്‍ !
Deleteഭാരത് മാതാ...കി....ജയ്
ReplyDeleteകീ ജയ് , നന്ദി സംഗീ, ഈ വരവിനും ആവേശത്തിനും!
Deleteആശംസകൾ
ReplyDeleteനന്ദി ഷാജു !
Deleteഉഷാറായി പ്രവീ .. നല്ല ഈണം ഉണ്ട്
ReplyDeleteനമുക്കൊന്നിച്ച് പാടാം
എങ്കില്‍ വരട്ടെ!
Deleteചില ചെറിയ അക്ഷരതെറ്റുകള്‍ തിരുത്തണം .നല്ല ഗാനം
ReplyDeleteനന്ദി അഷ്റഫ് !
Deleteനന്ദി അജിത്തെട്ട, പഴയതാണ്, ഇന്ന് വെറുതെ റിപോസ്റ്റ് ചെയ്യാന്‍ തോന്നി!
ReplyDeleteഇതിന്റ ഓഡിയോ ലിങ്ക് തരാമോ
ReplyDelete