(കടപ്പാട് : ഗൂഗിള്‍) |
പുല്‍നാമ്പുകള്‍ പോലെയാണ്
ചില പെണ്ണുങ്ങള്‍
കാറ്റില്‍ ഉലയാന്‍ കാത്ത്
ചെറു മരങ്ങളെപ്പോലെ മറ്റു ചിലര്‍
ചിലര്‍ ദേശാടനക്കിളികളെപ്പോലെയാണ്
താവളം മാറ്റാന്‍ കാലം കാത്തിരിക്കുന്നവര്‍
താവളം മാറ്റാന്‍ കാലം കാത്തിരിക്കുന്നവര്‍
മറ്റുചിലര്‍ ചിലന്തികളെപ്പോലെ
വലയില്‍ കുരുങ്ങുന്ന എന്തിനെയും ഇരയാക്കും
മീനുകളെപ്പോലെയുമുണ്ട് ചിലര്‍
വഴുതിമാറുന്ന മിടുക്കികള്‍
പക്ഷെ പിടിച്ചു കരയിലിട്ടാല്‍ തീര്‍ന്നു!
മഞ്ഞുപോലെയുണ്ട് ചിലര്‍
വരുന്നപോലെ തന്നെ പോകുന്നതും
അറിയിക്കാത്തവര്‍
തീ പോലെ പൊള്ളിക്കുന്നതും
ക്ഷൌരക്കത്തി പോലെ കീറുന്നതും
മലവെള്ളം പോലെ കൂടെ ഒഴുക്കുന്നവരും
ഉണ്ട് കൂട്ടത്തില്‍
ചിലര്‍ ഇരുട്ടുപോലെയാണ്
ഒരു വിളക്കിന്‍ തിരിയില്‍ നശിക്കുന്നവര്‍
മറ്റുചിലര്‍ വെളിച്ചം പോലെയാണ്
ചുറ്റും ഉണര്‍വ്വും പ്രസരിപ്പും
വിടര്‍ത്തുന്നവര്‍
വിടര്‍ത്തുന്നവര്‍
സൂര്യനെപ്പോലെയും കണ്ടിരിക്കുന്നു ചിലരെ
ഉഷ്ണം പരത്തിയാലും, ഇല്ലാതെ പറ്റാത്തവര്‍
ചന്ദ്രികയെപ്പോലെ സൌമ്യരും ഉണ്ട്
പൌര്‍ണമി മുതല്‍ അമാവാസി വരെ
നിരന്തരംഭാവപ്പകര്‍ച്ചയുള്ളവര്‍
കടല്‍ പോലെ ശാന്തരുമുണ്ട്
ഈ കൂട്ടത്തില്‍
കടല്‍ പോലെ രൌദ്രതയും വശമുള്ളവര്‍
പക്ഷെ എനിക്കിഷ്ടമെന്തെന്നോ ഇവളില്‍ ?
ഇവള്‍ പെണ്ണാണ് എന്നതുതന്നെ
ആണിനെ ആണാക്കിയതും ഇവള്‍ തന്നെ
ആണിന്‍റെ പെണ്ണുങ്ങള്‍....
ReplyDeleteആശ്വാസം!
അനുഭവമല്ലേ ഗുരു.
നല്ല വരികള്‍
ആശംസകള്‍
നന്ദി സാര്‍, ഈ അഭിപ്പ്രായത്തിനും വായനക്കും !
Deleteകൊള്ളാം കേട്ടോ.. ഇതൊക്കെ ആണിനും ബാധകമല്ലേ. ?
ReplyDeleteപെണ് കണ്ണുകള്‍ കാണുന്നത് അവര്‍ തന്നെ പറയട്ടെ, എന്‍റെ പെണ്ണുങ്ങളെ ഞാന്‍ അറിയുന്ന പോലെ അവരെന്നെയും, നിന്നെയും, പിന്നെയുമൊരുപാട് പേരെയും പറ്റി ചൊല്ലട്ടെ.
Deleteവരവിനും വായനക്കും, അഭിപ്രായത്തിനും, നന്ദി സുഹൃത്തെ, ഇനിയും വരുമെന്ന് കരുതുന്നു
ഉമാമഹേശ്വരം!!!
ReplyDeleteനന്ദി അജിത്തെട്ടാ. ഞാന്‍ പിന്നെയും, വേര് പറിച്ചു നട്ടു കേട്ടോ, ഇപ്പോള്‍ അബു ദാബിയില്‍ NPCC യില്‍ ചേര്‍ന്നു.
Deleteനല്ല വരികൾ.. നല്ല നിരീക്ഷണം
ReplyDeleteനന്ദി സുഹൃത്തെ, ഇനിയും ഈ വഴി വരുക.
Deleteഷൌരക്കത്തി = ക്ഷൌരക്കത്തി
ReplyDeleteഫുൾ ഷോവനിസം പറഞ്ഞു അവസാനം സോപ്പിടുന്നോ?
നന്നായിരിക്കുന്നു.
നന്ദി ശിഹാബ്, ക്ഷൌരം ശരിയായി ചെയ്തിരിക്കുന്നു, നല്ലതില്‍ നല്ലതും ചീത്തയും എല്ലാം തുറന്നു പറഞ്ഞിട്ടുള്ളത് കൊണ്ട് , എന്നെ വെറുതെ ഒരു MCP ആക്കല്ലേ !
Deleteഇതിലൊന്നും പെടാത്തവരും ഉണ്ട്
ReplyDeleteI wonder if there is any!?!, Thanks for the visit.
Delete:) ahm ahm.... ;)
ReplyDeleteviks ki goli lo, kich kich door karo... thanks for the visit :)
Delete