Monday, 7 September 2015

സിഗരട്ടിന് പറയാനുള്ളത്..

(കടപ്പാട് : ഗൂഗിള്‍)
മരിക്കും മുന്‍പ് നിന്നോടൊരു വാക്ക്
ഞാന്‍ ഇനിയും ജനിക്കും
ഓരോ മരണത്തിലും നിന്നില്‍
ചെറു മുറിപ്പാടുകള്‍ വീഴ്ത്തി ഞാന്‍ പൊരുതും
ഒരുനാള്‍ ഞാന്‍ തന്ന മുറിവുകളില്‍ നിന്നും
രക്തം കിനിഞ്ഞും, പുഴുക്കള്‍ നുരച്ചും
പഴുത്തും, പുഴുത്തും നീ അവസാനിക്കും
വീണ്ടും പുനര്‍ജനിക്കാന്‍
നിന്നെയും നിന്റെ കൂട്ടരെയും
വേരോടെ മുടിക്കാന്‍
എന്‍റെ ആയുസ്സിന്നു പകരം ചോദിക്കാന്‍ !

12 comments:

  1. ചിന്തനീയം. ..ആശയസമ്പുഷ്ടം...!

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ, ഇവിടെ ഇങ്ങനെ കണ്ടതില്‍ സന്തോഷം, ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു

      Delete
  2. Nalla kathakalaayi വീണ്ടും പുനര്‍ജനിക്കാന്‍.....aasamsakal

    ReplyDelete
    Replies
    1. വീണ്ടും നന്ദി, ഇവിടെ വന്നതിനും, വായിച്ചതിനും!. ഇനിയും വരുമെന്ന് കരുതുന്നു.

      Delete
  3. സിഗരറ്റ് ഒരു സംഭവം തന്നാ ഇഷ്ടാ
    വേണ്ടെന്നു വെയ്ക്കുമ്പോൾ തന്നെ
    പൊള്ളുന്ന എന്തോ ഉണ്ട് അതിൽ
    കവിത സുന്ദരം

    ReplyDelete
    Replies
    1. എന്നാ പിന്നെ പരസ്പരം കൊന്നു കളിക്കാം, അതിനും ഉണ്ട് ഒരു രസം! . വരവിനും വായനക്കും നന്ദി ബൈജു, ഇനിയും ഈ വഴി വരണം.

      Delete
  4. അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍, വായനക്കും, ഈ അഭിപ്പ്രായത്തിനും . :)

      Delete
  5. പതിന്നാലു തവണ നിര്‍ത്തിയിട്ട് പതിനഞ്ചാം തവണ എന്നെന്നേക്കുമായി നിര്‍ത്തി. ഇപ്പോള്‍ 12 വര്‍ഷമായി

    ReplyDelete
    Replies
    1. അതും നന്നായി, ന്നാലും ആ കമ്പനിയിലെ തൊഴിലാളികളെ ഓര്‍ത്തെങ്കിലും.....

      Delete