Monday, 3 February 2014

ലിംഗഭേദത്തിന്റെ തത്വം

(കടപ്പാട് : ഗൂഗിള്‍ )
എന്‍റെ ചില്ലകള്‍
നിന്‍റെ വാനിലേക്ക് ഏന്തി വളരുന്നത്‌
കാലഭേദമില്ലാതെ പിന്തുടരുന്ന,
ജരാനരകളുടെ വേരുപിടിച്ച,
പ്രത്യയ ശാസ്ത്രങ്ങളുടെ
അന്ധമായ ബഹിസ്ഫുരണം മാത്രം
തമസ്സളക്കുന്ന വേരുകള്‍ ഊറ്റിക്കുടിക്കുന്ന
പൂര്‍വിക ജന്മങ്ങളുടെ തീരാ കടങ്ങള്‍ ,
മരണത്തിനപ്പുറം മാത്രം,
നീ പോലുമറിയാതെ തീര്‍ന്നേക്കാവുന്ന
ചില നന്ദി പ്രകാശനങ്ങള്‍ ,
ജാതി മത ലിംഗ ഭേദമില്ലാതെ
പിണഞ്ഞ വേരുകള്‍
പുറമേ തൊട്ടുകൂടായ്മ ചൊല്ലുന്നു
മണ്ണിനടിയില്‍ വ്യഭിച്ചരിചാലും
പുറമേ ആഭിജാത്യത്തിന്‍റെ
അടയാളങ്ങള്‍ .....
ഇന്നും നിവര്‍ന്നു നില്‍ക്കുമ്പോള്‍
അടഞ്ഞ കണ്ണുകളിലെ ഇരുട്ടില്‍
നീ ഒളിപ്പിക്കുന്ന  ഒന്നുണ്ട്
നീ പൂട്ടിയിട്ട ഒരു സത്യം !
നീയില്ലെങ്കില്‍ ഞാനില്ല എന്നപോലെ തന്നെ
ഞാനില്ലെങ്കില്‍ നീയില്ല എന്ന സത്യം

30 comments:

  1. പുറമേ തൊട്ടുകൂടായ്മ ചൊല്ലുന്നു
    മണ്ണിനടിയില്‍ വ്യഭിച്ചരിചാലും
    പുറമേ ആഭിജാത്യത്തിന്‍റെ
    അടയാളങ്ങള്‍ ..

    പറച്ചിലിനുമപ്പുറം....

    ReplyDelete
  2. മണ്ണിനടിയില്‍ വ്യഭിച്ചരിചാലും
    പുറമേ ആഭിജാത്യത്തിന്‍റെ
    അടയാളങ്ങള്‍ .....

    ReplyDelete
  3. ജാതിമതഭേദമില്ലാതെ..........
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  4. കൊള്ളാം

    (‘ഭേദ’മാണ് ശരി)

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ, ശരിയാക്കിയിട്ടുണ്ട് കേട്ടോ.

      Delete
  5. പുറമേ തൊട്ടുകൂടായ്മ ചൊല്ലുന്നു
    മണ്ണിനടിയില്‍ വ്യഭിച്ചരിചാലും
    പുറമേ ആഭിജാത്യത്തിന്‍റെ
    അടയാളങ്ങള്‍ ....."

    നല്ല വരികള്‍

    ReplyDelete
  6. അതെ!,,ഞാനും നീയുമെന്നതൊരു കരാര്‍...
    മറ്റാരും അറിയാതെ മൂടിവൈക്ക്യപ്പെടെണ്ടത്
    മാന്യതയുടെ മുഖം മൂടിയില്‍ മറയപ്പെടെണ്ടത്
    അടിയില്‍ ചുറ്റി പിണഞ്ഞ സര്‍പ്പം പോല്‍
    ഇണ ചേര്‍ന്നതും!!!
    (kashttam samuuhatthin mecchil purangal......rr

    ReplyDelete
    Replies
    1. നന്ദി റിഷ, വരവിനും വായനക്കും

      Delete
  7. തീഷ്ണമായ ചിന്തകള്‍ ...
    നല്ല ആശംസകള്‍
    @srus..

    ReplyDelete
    Replies
    1. നന്ദി അസ്രൂ, വരവിനും വായനക്കും. എന്നാ എന്‍റെ ഒരു പടം വരച്ചു തരുന്നത്?

      Delete
  8. നല്ല വരികള്‍..

    ReplyDelete
  9. വരികള്‍ നന്നായി.. അഭിനന്ദനങ്ങള്‍.

    ReplyDelete
  10. അടഞ്ഞ കണ്ണുകളിലെ ഇരുട്ടില്‍
    നീ ഒളിപ്പിക്കുന്ന ഒന്നുണ്ട്
    നീ പൂട്ടിയിട്ട ഒരു സത്യം !
    നീയില്ലെങ്കില്‍ ഞാനില്ല എന്നപോലെ തന്നെ
    ഞാനില്ലെങ്കില്‍ നീയില്ല എന്ന സത്യം

    അതാണ്.. സത്യം.

    ReplyDelete
  11. നല്ല രചന എനിക്കും ഇഷ്ടമായി ...ആശംസകൾ .

    ReplyDelete
    Replies
    1. നന്ദി മാഷേ, ഈ വരവിനും വായനക്കും

      Delete
  12. നല്ല വരികള്‍. ആശംസകള്‍ പ്രവീണ്‍

    ReplyDelete
  13. വരികള്‍ നന്നായി..ആശംസകൾ .

    ReplyDelete
  14. നീയില്ലെങ്കില്‍ ഞാനില്ല എന്നപോലെ തന്നെ
    ഞാനില്ലെങ്കില്‍ നീയില്ല എന്ന സത്യം.

    എല്ലാറ്റിനുമൊടുവിൽ ഒളിപ്പിക്കാൻ 'ശ്രമിക്കുന്നതായ' സത്യം. അടുത്ത തലമുറ സൃഷ്ടിക്കപ്പെടുന്നത് ജാതി-മതഭേദങ്ങളുടെ മതിൽക്കെട്ടുകൾക്കുള്ളിലല്ല, സ്ത്രീയിലൂടെയും പുരുഷനിലൂടെയും മാത്രമാണെന്ന സാർവത്രികവും ജീവശാസ്ത്രപരവുമായ സത്യം.

    ReplyDelete
    Replies
    1. നന്ദി പ്രിന്‍സ്, ഈ വരവിനും വായനക്കും. സ്ത്രീ പുരുഷനാകാനും തിരിച്ചും (കര്‍മ ബന്ധന മുക്തി) ശ്രമിക്കുന്നിടത്ത് നമ്മളില്‍ തന്നെ പലരും സൗകര്യപൂര്‍വ്വം മറക്കുന്ന ജീവിതത്തിന്‍റെ ഉത്കൃഷ്ട സത്യം

      Delete