വസ്ത്രമണിയാന്‍ കൂട്ടാക്കാത്തചില വികാരങ്ങളാണെന്നെകള്ളനും, അപരാധിയും ക്രൂരനുമാക്കിയത്
എന്‍റെ ദയക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് മുന്നില്‍
ഞാന്‍ അമ്മയുടെ കുപ്പായമണിയണമോ
എന്നെ ചതിച്ചവര്‍ക്കിടയില്‍ ഞാന്‍
ഒരു ചെമ്മരിയാടിന്റെ തോല്‍ അണിയണമോ
എന്‍റെ പീഡകര്‍ക്ക് മുന്‍പില്‍ ഞാന്‍
ഒരു ക്രിസ്തു ആകണമായിരുന്നോ?
എന്നിട്ടും കണ്ടവരൊക്കെ പറയുന്നു
ഞാന്‍ മോശക്കാരനാണെന്ന്‍!
ഞാന്‍ മോശക്കാരനാണെന്ന്‍!
തിരിഞ്ഞു നോക്കുമ്പോള്‍
ഉറ്റവരും, ഉടയവരും ഒക്കെയുണ്ട്
അവരിലോരാളോട് ഞാന്‍ ചോദിച്ചു
ഇതേ ചോദ്യങ്ങള്‍...
അവന്‍ പറഞ്ഞതും ന്യായമായിരുന്നു
അവരെല്ലാം ദരിദ്രരാണ്, പാവങ്ങളാണ്
അവര്‍ക്ക് മാറ്റാന്‍ വേറെ കുപ്പായങ്ങളില്ല
അവര്‍ അതില്‍ നിസ്സഹായരാണ്
പക്ഷെ നീയോ?
നല്ല വരികള്‍
ReplyDeleteആശംസകള്‍
നന്ദി സര്
Deleteവസ്ത്രങ്ങളോ മൂടുപടങ്ങളോ അത്യാവശ്യമാണ്
ReplyDeleteചേരയെ തിന്നുന്ന നാട്ടില്‍ നടുക്കഷ്ണമില്ലെങ്കില്‍ ഒരു വാല്‍ക്കഷ്ണമെങ്കിലും തിന്നണം !
Deleteചേരയെ തിന്നുന്ന നാട്ടില്‍ നടുക്കഷ്ണമില്ലെങ്കില്‍ ഒരു വാല്‍ക്കഷ്ണമെങ്കിലും തിന്നണം !
Delete