Wednesday, 31 December 2014

അനാഥന്‍

(കടപ്പാട് : ഗൂഗിള്‍)
എന്‍റെ നിഴലുകള്‍ ഇനിയുമോടി എത്താത്ത
ചില പകലുകളില്‍,
ഏകാന്തതയും, അനാഥത്വവും തമ്മില്‍
ഇഴ തിരിച്ചളക്കുന്ന വേളയില്‍,
ഞാന്‍ പോലുമറിയാതെ,
സത്യമാകണേ എന്ന് ഉരുകി പ്രാര്‍ഥിക്കുന്ന
ഒരു സ്വപ്നം പോലെ,
നീ കടന്നു വന്നിരുന്നെങ്കില്‍...

വെളിച്ചത്തിന്‍റെ നേര്‍ത്ത സൂചിക്കുഴലുകളില്‍
നിന്‍റെ സഞ്ജീവനിയുടെ അമൃത് നിറച്ച്,
ഭൂതകാലത്തിന്റെ ഇരുട്ടാഴങ്ങളില്‍ നിന്ന്,
ചിന്തയുടെ കൊടും കാരാഗൃഹത്തില്‍ നിന്ന്,
വീണ്ടുമൊരു ഉയിര്ത്തെഴുന്നേല്‍പ്പിനായ്‌
പ്രാര്‍ഥിക്കാന്‍ പോലും മറന്നു നില്‍ക്കുന്ന,
മനസ്സിനെ വീണ്ടുമുണര്‍ത്താന്‍
നീ കടന്നു വന്നിരുന്നെങ്കില്‍.....

മഞ്ഞിനും മഴക്കും വേനലിനും പൊഴിയാത്ത
ചുവന്ന പൂക്കള്‍ കാലം നോക്കാതെ പൂക്കുന്ന,
കാറ്റിനും, കോളിനും, കടലിനും ഇളകാത്ത,
മുന്‍വിധികളില്ലാത്ത,
ഇനിയൊരു ബന്ധനത്തിന്റെയും വിലാപം
ബാക്കി നില്‍ക്കാത്ത,
എന്‍റെ ഹൃദയം, നിനക്ക് മാത്രം എന്നറിഞ്ഞ്
നീ കടന്നു വന്നിരുന്നെങ്കില്‍.....

8 comments:

  1. ഒന്നിങ്ങു വന്നെങ്കില്‍!!

    ReplyDelete
    Replies
    1. വായനക്കും അഭിപ്പ്രായത്തിനും നന്ദി അജിത്തെട്ടാ!

      Delete
  2. പ്രതീക്ഷകള്‍ കൈവിടാതെ...

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി രാംജി ഏട്ടാ !

      Delete
  3. വന്നിരുന്നെങ്കില്‍....??????

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഈ വായനക്കും അഭിപ്പ്രായത്തിനും !

      Delete
  4. അരക്ഷിതാവസ്ഥയില്‍ ഒരു രക്ഷകന്‍റെ വരവിനായി................
    ആശംസകള്‍

    ReplyDelete
    Replies
    1. വരും വരാതിരിക്കുമോ, പ്രതീക്ഷ മാത്രമാശ്രയം.. ! നന്ദി സര്‍ വായനക്കും, അഭിപ്പ്രായത്തിനും .

      Delete